രാമനാട്ടുകര: വെനേർനി സ്കൂളിനു സമീപം രാമനാട്ടുകര സർവീസ് സഹകരണ ബേങ്ക് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു. അരയേക്കർ സ്ഥലത്ത് സങ്കരയിനം വിത്തുകളും തൈകളുമാണ് നടുന്നത്. ബേപ്പൂർ മണ്ഡലം സംയോജിത ജൈവപച്ചക്കറി കൃഷി കൺവീനർ എം. ഗിരീഷ് തൈനടീൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ വിജയൻ പി. മേനോൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഐ.ടി. ബാലസുബ്രഹ്മണ്യൻ, ജനറൽ മാനേജർ പി. രാജൻ എന്നിവർ സംസാരിച്ചു.