കുന്ദമംഗലം: ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി സാൻഡോസ് ക്ലബ്ബ് കുന്ദമംഗലം കോടതിവളപ്പിൽ കൈകഴുകാൻ സൗകര്യമേർപ്പെടുത്തി. മജിസ്ട്രേറ്റ് നിസാം ഉദ്ഘാടനം ചെയ്തു. അസ്‌ലം, ടി. സജീവൻ, പുതുക്കിടി ബാവ, ഇ. റിയാസ് റഹ്മാൻ, ലുക്ക്മാൻ, മജീദ് കാരന്തൂർ, കെ. കാദർ, അരിയിൽ സബീർ, പാലക്കൽ റിയാസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.