കുന്ദമംഗലം: എം.എസ്.എഫ്. ആവിഷ്‌കരിച്ച ‘പറവകൾക്കൊരു നീർക്കുടം’ പദ്ധതി കുന്ദമംഗലത്ത് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് പെരുമണ്ണ ഉദ്ഘാടനംചെയ്തു. അജാസ് പിലാശ്ശേരി അധ്യക്ഷനായി. ജി.കെ. ഉബൈദ്, വി.കെ. അൻഫാസ്, സിറാജ് ചൂലാംവയൽ, ജുനൈദ് പൈങ്ങോട്ടുപുറം, ഫാഷിർ പടനിലം, കെ.പി. അദ്‌നാൻ, സെനിൻ അഹമ്മദ് എന്നിവർ പങ്കെടുത്തു. പക്ഷികൾക്ക് ദാഹജലം നൽകുന്നതാണ് പദ്ധതി.