കോഴിക്കോട്: കൊറോണ പടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ലോണിനും മൊറട്ടോറിയം ബാധകമാക്കണമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. പണിക്കുപോകാൻ കഴിയാത്തതിനാൽ തീരത്തുള്ളവർ പട്ടിണിയിലാണ്. ഈസാഹചര്യത്തിലാണ് 2020 മാർച്ച് മുതൽ 2021 വരെയുള്ള മൊറട്ടോറിയം മത്സ്യത്തൊഴിലാളികൾക്കുകൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് ജോയന്റ് ഡയറക്ടർക്ക് നിവേദനം നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, സെക്രട്ടറി സി.പി. ഷൺമുഖൻ, ജില്ലാ പ്രസിഡന്റ് വി. ഉമേശൻ, ടി.പി. സുരേശൻ, പി.വി. മോഹനൻ, കെ. രഞ്ജിത് എന്നിവരാണ് നിവേദനം നൽകിയത്.