: കൊറോണ ഭീതികാരണം നാടുമുഴുവൻ നിയന്ത്രണമേർപ്പെടുത്തുമ്പോൾ മദ്യശാല തുറക്കുന്നതിനെതിരേ സമരം.

കണ്ണഞ്ചേരി സ്വദേശികളായ എൻ. ബാലകൃഷ്ണനും ബി.എസ്.എൻ.എൽ. ജീവനക്കാരനായിരുന്ന വി.വാസുവുമാണ് പ്രതിഷേധവുമായി എത്തിയത്. എസ്.കെ. പൊറ്റെക്കാട്ട് പ്രതിമയ്ക്കു സമീപവും സ്പോർട്‌സ് കൗൺസിൽ ഹാളിന്‌ മുന്നിലും വ്യാഴാഴ്ച രാവിലെ പ്ലാക്കാർഡുകളുമായി കുത്തിയിരുന്നാണ് മാഷ് പ്രതികരിച്ചത്. കൂട്ടുകാരനായ വി. വാസുവും കൂടെക്കൂടി. മിഠായിത്തെരുവിൽ കടന്നുപോയവരോട് മാഷ് , സർക്കാർ മദ്യശാല തുറന്നതിലെ ആപത്ത് വിവരിച്ചു. ബ്രേക്ക് ദി ചെയിനിൽ ബാറുകളെയും ബിവറേജസിനെയും കൂടി ഉൾപ്പെടുത്തണം. മനുഷ്യജീവനു വില കല്പിക്കുന്നെങ്കിൽ അതാണ് വേണ്ടത്. സ്കൂളുകളിൽ പകരാവുന്ന വൈറസ് മദ്യശാലകളിൽനിന്ന് അകന്നു നിൽക്കുമെന്ന് കരുതുന്നത് തെറ്റാണെന്ന് മാഷ് പറഞ്ഞു.