ഫറോക്ക്: ജില്ലയിലെ ബി.ആർ.സി.കളിലെ പതിനഞ്ച് അധ്യാപകർ ചേർന്ന് ചുമരുകൾക്ക് നിറം ചാർത്തി. ഫറോക്ക് ബി.ആർ.സിയ്ക്ക് കീഴിലുള്ള ഓട്ടിസം സെന്ററിലാണ് ചിത്രരചന അധ്യാപകർ ചേർന്ന് ചുവരുകളിൽ പൂക്കളെയും പറവകളെയും വരച്ചിട്ടത്. അടുത്ത അധ്യയന വർഷത്തേക്ക്‌ ഒരുക്കങ്ങളുടെ ഭാഗമായാണ് ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചത്. ജില്ല പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കിം, ഫറോക്ക് ബി.പി.ഒ. എൻ. അനൂപ് കുമാർ, അധ്യാപകരായ പി.സുനിൽകുമാർ, വിനീഷ് പള്ളിപ്പുറം, സി.വി. രാമചന്ദ്രൻ, അഭി. ജെ. ദാസ്, സി.കെ. കുമാരൻ, കെ.ടി. ദിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.