പെരുമണ്ണ: കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചാമാടത്ത്താഴം പി.പി. ഗോപാലൻ നായർ റോഡ് ഗ്രാമപഞ്ചായത്ത്‌ മുൻ അംഗം പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.പി. നൗഷാദ് അധ്യക്ഷനായി. ടി. സെയ്തുട്ടി, ടി. ഷമീർ, ബി.പി. സജിത്, പി.പി. ഉണ്ണിക്കൃഷ്ണൻ, എം. ബൈജു, കെ.എം. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.