: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് റെയിൽവേസ്റ്റഷനിൽ ട്രെയിനുകളുടെ കോച്ചുകൾ ജെറ്റ് മെഷീൻ ഉപയോഗിച്ച് അണുനശീകരണം നടത്തി.

തൃശൂർ‍ ,കണ്ണൂർ, ഷൊർണൂർ പാസഞ്ചറുകളും ജനശതാബ്ദിയുമാണ് വൃത്തിയാക്കിയത്. യാത്രക്കാർ പ്രധാനമായും ഉപയോഗിക്കുന്ന വിൻഡോ ബാർ, പ്ലാറ്റ് ഫോം, ഡോർ ഹാൻഡിൽ, ബാത്ത് റൂം ഫ്ലഷ്, സീറ്റുകൾ തുടങ്ങിയ ഭാഗങ്ങളൊക്കെ അണുവിമുക്തമാക്കി. റെയിൽവേയുടെ കാരേജ് ആൻഡ് വാഗൻവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ എല്ലാദിവസവും അണുനശീകരണം നടത്തും.