ഫറോക്ക്: ബേപ്പൂർ മണ്ഡലം ഡെവലപ്പ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്‌വേർ ഇൻഡസ്ട്രിയും വി.കെ.സി. ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന ഭവനപദ്ധതിയിൽ മൂന്നാമത്തെ വീടും നൽകി.
ഒളവണ്ണ കളത്തിങ്ങൽ മുഹമ്മദ്കുട്ടിക്കും കുടുംബത്തിനുമായി സൗജന്യമായി നിർമിച്ച വീടിന്റെ താക്കോൽദാനം വി.കെ.സി. ചാരിറ്റബിൾ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.കെ.സി. മമ്മത്കോയ നിർവഹിച്ചു. പി.ജി. വിനീഷ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ജി. വിനീഷ് അധ്യക്ഷനായി. എൻ. അരവിന്ദാക്ഷൻ, വി. മുഹമ്മദ്, വി.കെ.സി. റസാക്ക്, കെ. ബൈജു, കെ.പി.എ. ഹാഷിം, എം.എൻ. വേണുഗോപാലൻ, സി. ബൈജു എന്നിവർ സംസാരിച്ചു.