ബേപ്പൂർ: മാന്ത്രികൻ പ്രദീപ് ഗുഡിനോയെത്തേടി മുംബൈയിലെ പ്രശസ്ത ഛായാഗ്രാഹകനായ അക്ഷയ് മഹാജൻ ബേപ്പൂരിൽ.
ബേപ്പൂർ കടലിൽമുങ്ങി മുംബൈയിലെ ജുഹുകടലിൽ പൊങ്ങിയും കോഴിക്കോട് റെയിൽട്രാക്ക് എസ്‌കേപ്പിലൂടെയും പ്രശസ്തനായ മാന്ത്രികൻ പ്രദീപ് ഹുഡിനോയുടെ ജീവിതം ചീത്രീകരിക്കാനാണ് അക്ഷയ് മഹാജൻ നോർത്ത് ബേപ്പൂരിലെ വീട്ടിലെത്തിയത്.
ചാലിയാർതീരത്തെ ഉരുശില്പിയായ എടത്തൊടി സത്യന്റെ ഉരുപ്പണിശാലയ്‌ക്ക് അഭിമുഖമായി ചങ്ങലയിൽ ബന്ധിതനായ പ്രദീപിനെ അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തി.
ഛായാഗ്രഹണരംഗത്തെ മനോജന്റെ സംഭാവനകൾ ഫൈനാൻഷ്യൽ ടൈം മാഗസിൻ, വാൾസ്‌ട്രീറ്റ് ജേണൽ, ബ്ലംബർഗ് ബിസിനസ് വീക്ക്, ലേ മോണ്ടേ ഡിപ്ലോമാറ്റിക്, പാരീസ് റിവ്യൂ എന്നിവയിൽ വന്നിട്ടുണ്ട്. പാരീസ്, ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ മഹാജന്റെ സൃഷ്ടികൾ പ്രദർശിക്കപ്പെട്ടു. ഫോട്ടോ എഡിറ്റോറിയൽ ഓഫ് പിക്സ് ക്വാർട്ടർലി’യുടെ സ്ഥാപകാംഗമായ അക്ഷയ് മഹാജൻ ചെർപ്പുളശ്ശേരിയിലെത്തി. ‘മാംഗോട്രീ മാജിക്കിന്റെ’ അവതാരകനായ മാന്ത്രികൻ ഷംസുദ്ദീനെയും ഷമീമിനെയുംകണ്ട് സംവദിച്ചു.