അഡ്വാൻസ്ഡ് ഐ.ടി. കോഴ്‌സുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ മാനേജ്‌മെന്റ് കേരള (IIMK)യിൽ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക്‌ ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.എസ്‌സി. സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, ജിയോ സ്‌പെഷ്യൽ അനലിറ്റിക്‌സ്, എം.ഫിൽ കംപ്യൂട്ടർ സയൻസ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക് പ്രോഗ്രാമുകളുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക് www.iiitmk.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അവസാന തീയതി മേയ് 22. 

സിംബയോസിസ് ലോ പ്രവേശനപരീക്ഷ

സിംബയോസിസ് ലോ സ്‌കൂൾ ഹൈദരാബാദിലെ ബി.എ. എൽഎൽ.ബി., ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാമുകൾക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷയായ-SLAT-യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷ മേയ് രണ്ടിന് നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 16. കൂടുതൽ വിവരങ്ങൾക്ക് www.set-test.org, www.slsh.edu.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കണം. 

നിക്മാർ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷനിൽ മാനേജ്‌മെന്റ് & റിസർച്ച് NICMAR  - അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്, പ്രോജക്ട് എൻജിനീയറിങ്‌ & മാനേജ്‌മെന്റ്, റിയൽ എസ്റ്റേറ്റ് & അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, ഡെവലപ്‌മെന്റ് & മാനേജ്‌മെന്റ് എന്നീ രണ്ടു വർഷ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ്, പുണെ കാമ്പസുകളിലാണ് കോഴ്‌സുകൾ. കൂടാതെ ഒരുവർഷത്തെ മാനേജ്‌മെന്റ് ഓഫ് ഫാമിലി കൺസ്ട്രക്ഷൻ ബിസിനസ്, ഹെൽത്ത്, സോഫ്റ്റ് & എൻവിറോൺമെന്റ്-മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌. അവസാന തീയതി മാർച്ച് 29. കൂടുതൽ വിവരങ്ങൾക്ക് www.nicmar.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. 

എം.എസ്‌സി. ഡിജിറ്റൽ ഹെൽത്ത് 

യു.കെ.യിലെ യൂണിവേഴ്‌സിറ്റി ഓഫ് സ്ട്രാത്ത് ക്ലൈഡിൽ എം.എസ്‌സി.  ഡിജിറ്റൽ ഹെൽത്ത് സിസ്റ്റംസ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രി സെക്കൻഡ്‌ ക്ലാസോടെ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. IELTS-ന് 6 ബാൻഡ് നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.strath.ac.uk എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.

ഐസറിൽ പിഎച്ച്.ഡി.

ഐസർ ബെർഹാമ്പൂരിൽ പിഎച്ച്.ഡി. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവയിൽ ഡോക്ടറൽ പഠനത്തിന് അവസരം ലഭിക്കും. അവസാന തീയതി ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് www.iiserbpr.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 

ഐ.ഐ.എം. എം.ബി.എ.

കോഴിക്കോട്‌ ഐ.ഐ.എമ്മിൽ എം.ബി.എ. ലിബറൽ സ്റ്റഡീസ് & മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്ക്  അപേക്ഷിക്കാം. CAT, GRE, GMAT സ്‌കോറുള്ള ബിരുദധാരികൾക്ക് യോഗ്യതയുണ്ട്. അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും. ഏപ്രിൽ/മേയിൽ പ്രവേശനപരീക്ഷയും ഇന്റർവ്യൂവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.iimk.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. 

എം.ബി.എ. രാജഗിരി ബി സ്‌കൂൾ

കൊച്ചിയിലെ രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിൽ എം.ബി.എ., പി.ജി.ഡി.എം., എം.എച്ച്.ആർ.എം. കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 
CAT/MAT/CMAT/KMAT/GMAT സ്‌കോറുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 25. കൂടുതൽ വിവരങ്ങൾക്ക് www.rajagiribusinessschool.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. 

മേക്കപ്പ് കോഴ്‌സ്

പ്ലസ്‌ ടു പാസായവർക്ക് മേക്കപ്പ് സ്റ്റുഡിയോ സെന്ററിൽ മേക്കപ്പ് ആർട്ടിസ്‌ട്രി കോഴ്‌സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.makeupstudio.in/course എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.

മധുര-കാമരാജ് യൂണിവേഴ്‌സിറ്റി

മധുര-കാമരാജ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശന പരീക്ഷ വഴിയും അല്ലാതെയുമുള്ള ബിരുദാനന്തര കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 25, 26 തീയതികളിലാണ് പ്രവേശന പരീക്ഷ.  കൂടുതൽ വിവരങ്ങൾക്ക് www.mkuniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. 

ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി പ്രവേശനം

ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയിൽ എം.ടെക്. എം.ബി.എ., എം.എസ്‌സി., പിഎച്ച്.ഡി. പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 
ബിരുദതലത്തിൽ ബാച്ചിലർ ഓഫ് ഡിസൈൻ, ബി.ടെക്, ബി.ബി.എ., പ്രോഗ്രാമുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.dtu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 

സ്പീച്ച് & ഹിയറിങ്‌ കോഴ്‌സുകൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്ങിൽ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ.എസ്.എൽ.പി., എം.എസ്‌സി. ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി, പി.ജി. ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കൂടാതെ പിഎച്ച്.ഡി. പ്രോഗ്രാമുകളുമുണ്ട്. മൈസൂരിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് മിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയറിന്റെ 
കീഴിലാണ്. 
പ്രവേശന പരീക്ഷയുണ്ട്‌. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.  അവസാന തീയതി മേയ്‌ 30. കൂടുതൽ വിവരങ്ങൾക്ക് www.aiishmysore.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഫിസിക്‌സ് ട്രെയിനിങ്‌ & ടാലന്റ്  സെർച്ച് (PTTC) ട്രെയിനിങ്‌

ആറാമത് ദേശീയ ഫിസിക്‌സ് ട്രെയിനിങ്‌ & ടാലന്റ് സെർച്ച് (PTTC) ട്രെയിനിങ്‌ ക്യാമ്പ് മേയ് 25 മുതൽ ജൂൺ 15 വരെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ഉഡുപ്പി കാമ്പസിൽ നടക്കും. ഇൻഫോസിസ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രോഗ്രാം നടക്കുന്നത്. ബി.എസ്‌സി., എം.എസ്‌സി. വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.ടെക് വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 21. കൂടുതൽ വിവരങ്ങൾക്ക് www.ptts.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. 

മൗറീഷ്യസിൽ ബി.ഫാം

മൗറീഷ്യസിലെ ജെ.എസ്.എസ്. അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ & റിസർച്ച് ബി.ഫാമിൽ ബി.എസ്‌സി. എൻവിറോൺമെന്റൽ സയൻസസ്, ബയോടെക്‌നോളജി, കോസ്‌മെറ്റിക് സയൻസസ്, ബി.ബി.എ. ഹോസ്പിറ്റൽ & ഹെൽത്ത് സിസ്റ്റം മാനേജ്‌മെന്റ്, എം.ബി.എ. ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.jssaher.edu.mu എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.