നാടകവും കവിതയും ദൃശ്യാവിഷ്കാരത്തിന്റ വേറിട്ട വഴികളുമായി കളികഥവണ്ടി വെള്ളിയാഴ്ച ടാഗോർ സെന്റിനറി ഹാളിൽ അരങ്ങേറും. പൂക്കാട് കലാലയത്തിലെ കുട്ടികളാണ് പരിപാടി അവതരിപ്പിക്കുന്നത്.   വൈകീട്ട് അഞ്ചിനാണ് പരിപാടി. കുട്ടികളോട് കഥ പറയാൻ മുത്തശ്ശിയും, പാണനാരും കാക്കാനും കാക്കാത്തിയും സൂഫിയും സൂത്രധാരനും, സിൻഡ്രല്ലയും ഷഹഫാസാദും  കീരിയും പാമ്പും തെന്നാലി രാമനും ആലീസും തുടങ്ങി കുട്ടി കഥാപാത്രങ്ങളെല്ലാം വേദിയിലൊരുമിക്കും. 
പഠനത്തിൽ നാടകത്തിന് എന്തു പങ്കുവഹിക്കാൻ കഴിയുമെന്ന അന്വേഷണവും കൂടിയാണ് ഈ നാടകങ്ങൾ. വിവിധ സ്കൂളുകളിൽ നിന്നുമായി ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ 45 കുട്ടികളാണ് അഭിനയിക്കുന്നത്. 
എ. അബൂബക്കറിന്റെ രചനയിൽ മനോജ് നാരായണനാണ് ദൃശഭാഷയൊരുക്കുന്നത്. പ്രേംകുമാർ വടകര സംഗീതവും, യു.കെ. രാഘവൻ, എ.കെ. രമേശ്, ബിജു ഉള്ളിയേരി, സുരേഷ് ഉണ്ണി എന്നിവർ ചമയവും രംഗവസ്തുക്കളും ഒരുക്കും. കാശി പൂക്കാട് ദീപ സംവിധാനവും പി.പി. ഹരിദാസ് സംഗീത നിയന്ത്രണവും നിർവഹിക്കും.