ജലം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. മനുഷ്യ ശരീരം ഭാരം 2/3 വെള്ളം കൊണ്ടുള്ളതാണ്. രക്തം, പേശികൾ, മസ്തിഷ്ക ദ്രവ്യങ്ങൾ, എല്ലുകൾ എന്നിവയിൽ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം. 
എല്ലാ ജീവജാലങ്ങളും ഒന്നോ അതിലധികമോ രൂപത്തിൽ, ഉപാപചയ പ്രവർത്തനങ്ങൾക്ക് വെള്ളം ആവശ്യമുണ്ട്. അത് നമ്മുടെ ശരീരത്തിലെ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. സുതാര്യമായ, നിറമുള്ള ദ്രാവകമായ വെള്ളം എല്ലാ വിധത്തിലും ഒരു ഓൾറൗണ്ടറാണ്. 
നിർജലീകരണം (Dehydration) എന്ന അവസ്ഥ സാധാരണ ശരീരത്തിലെ ജലാംശം കുറയുേമ്പാഴാണ് ഉണ്ടാകുന്നത്. വേനൽക്കാലത്ത് മാത്രമല്ല നിർജലീകരണം ഉണ്ടാകുക, ശൈത്യകാലത്തും ശരീരത്തിന് സമാനമായ വെള്ളം ആവശ്യമാണ്. നിർജലീകരണം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച്‌ ശരീരത്തിലെ ആവശ്യമുള്ള ജലാംശം നിലനിർത്തേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് 6 - 8 ഗ്ലാസ് വെള്ളമെങ്കിലും ശരാശരി ആരോഗ്യമുള്ള ഒരാൾ കുടിക്കണം എന്നാണ്. നമ്മുടെ ചുറ്റുമുള്ള കാലാവസ്ഥ അനുസരിച്ചും നിങ്ങളുടെ രോഗാവസ്ഥകൾ അനുസരിച്ചും ഈ അളവിനു മാറ്റങ്ങൾ ഉണ്ടാവും. 
ജലാംശവും ആരോഗ്യവും 
ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുന്നത് മലബന്ധം വരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ശരീരം ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ ജലം ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നും വലിച്ചെടുക്കുന്നു. അതിനാൽ ശരീരത്തിൽ ജലാംശം കുറയുമ്പോൾ മലബന്ധം, കടും മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവ ഉണ്ടാക്കും. നീണ്ട നിർജലീകരണം മൂത്രത്തിൽ ലവണങ്ങളുടെയും ധാതുക്കളുടെയും അംശം കൂട്ടുകയും, അവ പിന്നെ സ്ഫടികോപമമായി മാറാനുള്ള സാഹചര്യം വർധിക്കുകയും അതുവഴി വൃക്കയിൽ കല്ലുണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഗുരുതരമായ വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, സ്വയംചികിത്സ ചെയ്യാതെ നിങ്ങളുടെ പ്രാഥമികാരോഗ്യ ഡോക്ടർമാരുമായി ഇക്കാര്യത്തിനായി സമീപിക്കുക.
നിർജലീകരണം ക്ഷണിച്ചുവരുത്തുന്ന മറ്റുചില ആരോഗ്യപ്രശ്നങ്ങളാണ് ക്ഷീണം, മൂഡ് സ്വിങ്‌, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓർമ, ഉത്കണ്ഠ. വ്യായാമ സമയങ്ങളിൽ ശരീരത്തിന്റെ ഊർജം വർധിപ്പിക്കുന്നതിനും ജലത്തിന്റെ അളവ് വളരെ പ്രധാനമാണ്.
വെള്ളം കുടിക്കുന്നതു കൊണ്ടുണ്ടാകുന്ന 
നേട്ടങ്ങൾ:
1. വാതരോഗം നിയന്ത്രിക്കുന്നതിന്: 
സന്ധികൾ തമ്മിലുള്ള ഘർഷണം സാധാരണമാണ്. ആവശ്യമായ ജലത്തിന്റെ അളവ് ഉപയോഗിച്ച് സന്ധികളുടെ സംയുക്തരൂപം നിലനിർത്താൻ കഴിയും. കൂടാതെ, അസ്ഥികളുടെ തേയ്മാനം കുറയ്ക്കുന്നതിന് വെള്ളം സഹായിക്കുന്നു. ജല ഉപഭോഗത്തിലെ കുറവ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലെയുള്ള, ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രശ്നങ്ങൾക്കും ഇടയാക്കും. എല്ലുകളുടെ ശക്തി വർധിപ്പിക്കുന്നതിന് വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലുകളിൽ 22  ശതമാനം അടങ്ങിരിക്കുന്നത് ജലമാണ്. 
2. ജൈവിക വിഷം ശരീരത്തിൽ നിന്ന് നിർമാർജനം ചെയ്യാൻ
ശരീരഭാഗങ്ങളിൽ ഓക്സിജൻ, പോഷകഘടകങ്ങൾ, ഹോർമോണുകൾ എന്നിവ എത്തിക്കാൻ മാത്രമല്ല, വിഷവസ്തുക്കൾ, മൃതകോശങ്ങൾ, മാലിന്യങ്ങൾ എന്നിവ നീക്കംചെയ്യുന്നതിനായി ഒരു മാധ്യമവുമാണ് ജലം. ശരീരത്തിന്റെ വിവിധ അടിസ്ഥാനപരമായ പ്രക്രിയകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രോട്ടീനുകളുടെയും എൻസൈമുകളുടെയും ശരിയായ പ്രവർത്തനത്തിനായി വെള്ളം ആവശ്യമാണ്. യൂറിയയുടെ രൂപത്തിൽ വിസർജനവസ്തുക്കൾ ശരീരത്തിൽ തങ്ങുന്നത് കോശജാലങ്ങൾക്ക് വളരെ ദോഷകരമാണ്. ഇവ ശരീരത്തിൽ നിന്ന്‌ പുറംതള്ളുന്നതിനു മുൻപ് ഇവയെ നേർപ്പിക്കേണ്ടത് (സാന്ദ്രത കുറയ്ക്കേണ്ടത്) അത്യാവശ്യമാണ്. ഇതിനും ലായകമായ ജലം ആവശ്യംതന്നെ.

3. ചർമസംരക്ഷണത്തിനു വേണ്ടി
ചർമത്തെ സംരക്ഷിക്കുന്നതിന് വിലകൂടിയ ക്രീമുകളെ ആശ്രയിക്കുന്നതിലും നല്ലത്‌ ശുദ്ധമായ വെള്ളം കുടിക്കുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും അതുവഴി ചർമത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിർത്താനും കഴിയും.

4. ശരീരഭാരം കുറയ്ക്കാൻ
ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതെങ്ങനെ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വർധിപ്പിക്കാൻ കഴിയും എന്നതാണ് ഈ കടങ്കഥയുടെ ഉത്തരം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്  അര ലിറ്റർ (17 ഔൺസ്) വെള്ളം കുടിക്കുന്നത് ഉപാപചയം 2430 ശതമാനം വരെ 1.5 മണിക്കൂർ സമയത്തേക്ക്  വർധിപ്പിക്കുമെന്നതാണ്. അതായത്, ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കുന്നത് മൊത്തം ഊർജ ചെലവ് ദിവസം 96 കലോറി വർധിപ്പിക്കും എന്നാണ്. 
വെള്ളം എപ്പോൾ കുടിക്കണം എന്നതും പ്രാധാന്യമർഹിക്കുന്നു. ഊണിന് അര മണിക്കൂർ മുൻപ് ഒരുഗ്ലാസ് വെള്ളം കുടിക്കുക, ഇത്‌ ഭാരം കുറയ്ക്കാൻ മാത്രമല്ല, വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഭക്ഷണം കഴിക്കുന്നതിന്‌ അര മണിക്കൂർ മുൻപ് വെള്ളം കുടിക്കുകയാണെങ്കിൽ, നമുക്ക് വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും അതിനാൽ അധികഭക്ഷണം കഴിക്കുന്നത് തടയാനും കഴിയും. 
മറ്റൊരു പഠനത്തിൽ പറയുന്നത് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരു ലിറ്റർ ജലം കുടിച്ചവർക്ക്‌ 12 ആഴ്ച (30) കാലയളവിൽ 44% കൂടുതൽ ഭാരം നഷ്ടപ്പെട്ടു എന്നതാണ്.
വെള്ളം ഒരു അത്ഭുതവസ്തുവാണ്. പ്രകൃതി പല ആരോഗ്യ ആനുകൂല്യങ്ങളും ജലത്തിന് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദൈനംദിന പതിവിലേക്ക് എട്ടു ഗ്ലാസ് വെള്ളമെങ്കിലും ചേർക്കുന്നത് ശീലമാക്കൂ. ഊണുസമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാൻ വയറിനെ സജ്ജമാക്കുകയും ചെയ്യും. ദിവസത്തിന്റെ രണ്ടാം പകുതിയിൽ (ഉച്ചയ്ക്കു ശേഷം) വെള്ളം കുടിക്കുന്നതിനെക്കാളും ഉത്തമം ആദ്യ പകുതിയിൽ കുടിക്കുന്നതാണ്. ഇത് രാത്രിയിൽ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാനും സഹായിക്കും. 
നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉപദേശത്തിന്, നിങ്ങളുടെ ഡോക്ടറോട്, അല്ലെങ്കിൽ യോഗ്യതയുള്ള ഒരു പോഷകാഹാര പ്രൊഫഷണലിനോട് സംസാരിക്കുക.