വേമ്പനാട്ട് കായലിലെ മനോഹരമായൊരു തീരമാണ് തണ്ണീർമുക്കവും മുഹമ്മയും പാതിരാമണലുമെല്ലാം. ഈ പ്രകൃതിസൗന്ദര്യം നുകർന്ന് കായലിൽ സഞ്ചരിക്കുമ്പോൾ രുചിയേറിയ നാടൻ വിഭവങ്ങൾകൂടി മുന്നിലെത്തിയാലോ? കായിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ഫ്ലോട്ടിങ് റെസ്റ്റോറന്റ് അതിനുവേണ്ടിയാണ്.
വേമ്പനാട് കായലിന്റെ വിശാല വെൺമയിലൂടെ പാതിരാമണലെന്ന ഹരിതതുരുത്തും കായൽക്കാറ്റും കായലോളങ്ങളും സാക്ഷിയാക്കി കുടുംബസമേതമോ സുഹൃദ്സമേതമോ ഒരു രുചിയാത്ര. മൂന്നുതരം പാക്കേജുകളാണ് ഈ ബോട്ടിൽ. 
പ്രഭാതഭക്ഷണം
അപ്പം അല്ലെങ്കിൽ പുട്ട്, ദോശ അല്ലെങ്കിൽ ഇഡ്ഡലി, പൊറോട്ട, അല്ലെങ്കിൽ ചപ്പാത്തി ബ്രെഡ് റോസ്റ്റും ഓംലറ്റും, വെജിറ്റബിൾ കുറുമ, കടലക്കറി, മുട്ടറോസ്റ്റ്, ഫിഷ്‌കറി എന്നിങ്ങനെയാണ് മെനു. 
മധ്യാഹ്ന ഭക്ഷണം
വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ. കപ്പ, കക്ക, ഫിഷ്‌കറി, ഐസ്‌ക്രീം, ഫ്രൂട്ട് സലാഡ്, ചിക്കൻ, ദാൾ, കടല, മുട്ടറോസ്റ്റ്, മീൻകറി അടങ്ങുന്ന പാക്കേജ്, സ്പെഷ്യൽ ആയി കരിമീൻ പൊള്ളിച്ചത്, കരിമീൻ വറുത്തത്, ചിക്കൻഫ്രൈ, കൊഞ്ച്ഫ്രൈ, കൊഞ്ച് റോസ്റ്റ്, വരാൽ പൊള്ളിച്ചത് തുടങ്ങിയവ സായാഹ്ന ഭക്ഷണം 
പൊറോട്ട, ചപ്പാത്തി, അപ്പം, പുട്ട്, നെയ്റോസ്റ്റ്, മസാലദോശ, ചിക്കൻറോസ്റ്റ്, കടായി ചിക്കൻ, ഓംലറ്റ്, മുട്ടറോസ്റ്റ്, വെജിറ്റബിൾ കുറുമ. 
മെനുവിനനുസരിച്ചാണ് റേറ്റ്. കാൻഡിൽ ലൈറ്റ് സിറ്റർ സ്പെഷ്യൽ പാക്കേജ് വേറെയുമുണ്ട്. ഭക്ഷണത്തോടൊപ്പം ഒരു പകൽ സഞ്ചാരത്തിന് ഇരുപത് പേർക്ക് 20,000 രൂപയാവും. 
യാത്ര പുറപ്പെടുന്നതിന് മുൻപ് 9847755655 എന്ന നമ്പറിൽ വിളിച്ച് ബോട്ട് ലഭ്യമാണോ എന്നുറപ്പുവരുത്തുക. ബുക്കിങ്ങിന് pathiramanalflotingresturant.com എന്ന വിലാസത്തിൽ മെയിൽ ചെയ്യാം. ഇനി ഈ ബോട്ട് യാത്ര പുറപ്പെടുന്ന തണ്ണീർമുക്ക് എങ്ങനെയാണ് എത്തേണ്ടതെന്നുംകൂടിപറയാം. 
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് 75 കിലോമീറ്റർ. ട്രെയിൻ മാർഗമാണെങ്കിൽ ആലപ്പുഴ ഇറങ്ങിയാൽ 19 കിലോമീറ്റർ. ചേർത്തലയിൽനിന്ന് 14 കിലോമീറ്റർ. ആലപ്പുഴയിൽനിന്നും ചേർത്തലയിൽനിന്നും ബസുകൾ ധാരാളമുണ്ട്. ഇനി കാറിനാണെങ്കിൽ കോഴിക്കോട്ടുനിന്ന്‌ എറണാകുളം-ചേർത്തല വഴിവരാം. 214 കിലോമീറ്റർദൂരം.