പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ ചേർന്ന് മാനാഞ്ചിറ കുളത്തിന് ചുറ്റുമുള്ള ഭാഗം വൃത്തിയാക്കി. വേങ്ങേരി നിറവിന്റെ സഹകരണത്തോടെ പ്രോവിഡൻസ് വിമൻസ് കോളേജിലെ വിദ്യാർഥികളാണ് ശുചീകരിച്ചത്. കഴിഞ്ഞ വർഷത്തെ പോലെ, അടുത്ത ഒരു വർഷം പ്രോവിഡൻസ് വിദ്യാർഥികൾ കുളം സംരക്ഷിക്കും.  നൂറോളം വിദ്യാർഥികൾ പങ്കാളികളായി. നിറവിന്റെ സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ പി.ഷിജി, അമ്പിളി തോമസ് എന്നിവർ നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ നീത്ത, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.ബാബുരാജ് എന്നിവർ സന്ദർശിച്ചു.