മര്‍കസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബറില്‍


അടിവാരത്തിനടുത്ത് കോടഞ്ചേരി പഞ്ചായത്തിൽ നിർമാണം പൂർത്തിയാവുന്ന മർകസ് നോളജ് സിറ്റിയുടെ ദൃശ്യം

കോടഞ്ചേരി: മര്‍കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടത്തും. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കാര്‍ഷികം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ പൂര്‍ത്തിയാവുന്നത്. 125 ഏക്കറില്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.

മെഡിക്കല്‍ കോളേജ്, ലോ കോളേജ്, ബിസിനസ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ഫോക്ലോര്‍ സ്റ്റഡിസെന്റര്‍, മീഡിയ ആന്‍ഡ് പബ്ലിഷിങ് ഹൗസ്, ജൈവകേന്ദ്രം, കള്‍ച്ചറല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിജിറ്റല്‍ എജ്യുക്കേഷന്‍ സെന്റര്‍, അഡ്വാന്‍സ്ഡ് സ്റ്റഡിസെന്റര്‍, സ്‌പെഷ്യല്‍ നീഡ് സ്‌കൂള്‍, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, ഹോസ്പിറ്റല്‍, ബിസിനസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ലൈഫ് സ്‌കില്‍ സെന്റര്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സ്റ്റാര്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്.



വിവിധ ദേശീയ, അന്തര്‍ദേശീയ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ജനറല്‍ കമ്മിറ്റി ചെയര്‍മാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെയും കണ്‍വീനറായി അബ്ദുല്‍ മജീദ് കക്കാടിനെയും ട്രഷററായി അബ്ദുല്‍കരീം ഹാജി ചാലിയത്തെയും തിരഞ്ഞെടുത്തു. യോഗത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷനായി. പരിപാടിയുടെ വിജയത്തിന് വിവിധ സമിതികള്‍ക്ക് രൂപം നല്‍കി.

സി. മുഹമ്മദ് ഫൈസി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മജീദ് കക്കാട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി എന്നിവര്‍ സംസാരിച്ചു.

Content Highlights: markaz knowledge city inauguration on october


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented