നാല് പതിറ്റാണ്ടിന്റെ ഓര്‍മകളുമായി മാമോക്


എം.എ.എം.ഒ. കോളേജിൽ പൂർവവിദ്യാർഥി സംഗമത്തിനിടെ നടി അഞ്ജലി അമീറിനൊപ്പം സെൽഫിയെടുക്കുന്ന കുട്ടികൾ

മുക്കം: നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍ കോളേജ് തുടങ്ങിയതുമുതലുള്ള ബാച്ചുകളില്‍ നിന്നായി മൂവായിരത്തോളം പേര്‍ 'മിലാപ്പ്' 22' സംഗമത്തില്‍ പങ്കാളികളായി. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ പലര്‍ക്കും ഏറെ വൈകാരികമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.
നടിയും മോഡലുമായ അഞ്ജലി അമീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ടി.പി. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ അലുംനി കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍ അധ്യക്ഷനായി. പുതുക്കിയ ലോഗോയുടെ പ്രകാശനം അഞ്ജലി അമീര്‍ നിര്‍വഹിച്ചു. അലുംനി സെക്രട്ടറി റീന ഗണേഷ്, സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് വയലില്‍ എന്നിവര്‍ സംസാരിച്ചു.

എം.എ.എം.ഒ. കോളേജില്‍ നടന്ന 'മിലാപ്പ് 22' പൂര്‍വവിദ്യാര്‍ഥി സംഗമവേദിയില്‍ മുന്‍ അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചപ്പോള്‍

അലുംനി കുടുംബാംഗം ഹംദാന്‍ ഡാനിഷ് ഹുസ്സൈന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മണ്‍മറഞ്ഞുപോയ സഹപാഠികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ചു. വിരമിച്ച അധ്യാപകരെയും ഓഫീസ് ജീവനക്കാരെയും ആദരിച്ചു.

'ബിഹൈന്‍ഡ് ദ ബ്ലാക്ക് ബോര്‍ഡ്' ചിത്രകാരന്മാര്‍ സംഗമത്തിന് മുന്നോടിയായി ഒരുക്കിയ കൂറ്റന്‍ ചിത്രം കോളേജിന് കൈമാറി. വെബ്സൈറ്റ് പ്രകാശനം മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി അബ്ദുള്ളക്കോയ ഹാജി നിര്‍വഹിച്ചു. മൊബൈല്‍ ആപ്പിന്റെ പ്രകാശനം കോളേജിലെ ആദ്യവിദ്യാര്‍ഥി അബ്ദുല്‍ ഹക്കീം കമ്പളത്ത് നിര്‍വഹിച്ചു. അലുംനി കോളേജിന് നല്‍കുന്ന ഫണ്ട് സംഘാടകസമിതി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് വയലില്‍ പ്രിന്‍സിപ്പാളിന് കൈമാറി. വൈകിട്ട് കോഴിക്കോട് വണ്‍സ്മോര്‍ കലാഭവന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറി. സാംസ്‌കാരിക പരിപാടിയില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടന്നു.

Content Highlights: mamo college, re union

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented