വടകര. റേഷനരി വിതരണം പ്രതിസന്ധിയിലാക്കിയ സംസ്ഥാനസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭാരതീയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടയ്ക്കത്തെരു റേഷന്‍കടയുടെ മുന്നില്‍ അരിയില്ലാതെ വെള്ളം തിളപ്പിച്ചു പ്രതിഷേധിച്ചു. സമരം യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ. അനൂപ് ഉദ്ഘാടനം ചെയ്തു.
 
മണ്ഡലം പ്രസിഡന്റ് രഗിലേഷ് അഴിയൂര്‍ അധ്യക്ഷത വഹിച്ചു. പി.എം. അശോകന്‍, നിധിന്‍ അറക്കിലാട്, അടിയേരി രവീന്ദ്രന്‍, എം. ബാലകൃഷ്ണന്‍, കെ. സ്വരൂപ്, എന്‍.കെ. നവനീത്, പ്രതീഷ് മടപ്പള്ളി, സി.പി. അരുണ്‍ എന്നിവര്‍ സംസാരിച്ചു.