നപ്രിയ സാമൂഹികമാധ്യമമായ വാട്‌സ്ആപ്പ് ലഭിക്കണമെങ്കില്‍ ഇനി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയെ തീരു. പുതിയപരിഷ്‌കാരങ്ങളും സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പ് പഴയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ സേവനം അവസാനിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാട്‌സ്ആപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ ത്രിജി എസും ജനപ്രിയങ്ങളായ ഒട്ടേറെ ആന്‍ഡ്രേയിഡ് മൊബൈലുകളും ഒഴിവാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.
കഴിഞ്ഞവര്‍ഷം ആദ്യംതന്നെ ഇതു സംബന്ധിച്ച സൂചന വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു. പഴയഫോണുകള്‍ മാറ്റി പുതിയമോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുക മാത്രമാണ് പരിഹാമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ പറഞ്ഞു.

ഐഫോണ്‍ 3 ജി, ആന്‍ഡ്രോയിഡ് 2.1, 2.2 ഫോണുകളിലും ഐ.ഒ.എസ്. ആറ് ഫോണുകളിലുമാണ് സേവനം നിലയ്ക്കുക. വിന്‍ഡോസ് ഫോണ്‍ ഏഴ് ഉപയോഗിക്കുന്നവര്‍ക്കും ഈ ബുദ്ധിമുട്ടുണ്ടായോക്കും.

ബ്ലാക്‌ബെറി ഫോണുകളില്‍ ജൂണ്‍ അവസാനംവരെ സേവനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ ബ്‌ളാക്ക്‌ബെറി 10 പോലെയുള്ള മോഡലുകളെയും വാട്‌സ്ആപ്പ് പഴയ മോഡലുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി. 2009-ലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനം തുടങ്ങിയത്.