വേളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും നഗ്ന ചിത്രമെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വേളം ശാന്തിനഗറിലെ തലക്കല്‍ നബീലി(26)നെയാണ് കുറ്റിയാടി സി.ഐ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ബത്തേരിയിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.