വടകര: പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. വടകര ടൗണ്‍ഹാളിലും മടപ്പള്ളി സ്‌കൂള്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കാണാന്‍ സമൂഹത്തിന്റെ വിവിധമേഖലകളിലുള്ളവര്‍ ഒഴുകിയെത്തി. ഇതില്‍ സഹപാഠികള്‍മുതല്‍ ഡോക്ടര്‍ ചികിത്സിച്ച രോഗികളും സുഹൃത്തുക്കളും സാഹിത്യപ്രേമികളും എല്ലാമുണ്ടായിരുന്നു.

ജില്ലാപഞ്ചായത്തംഗങ്ങളായ ടി.കെ. രാജന്‍, എ.ടി. ശ്രീധരന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു, വടകര ഡിവൈ.എസ്.പി. ടി.പി.പ്രേമരാജന്‍, സി.ഐ. ടി. മധുസൂദനന്‍, സാഹിത്യകാരന്മാരായ എം. മുകുന്ദന്‍, വീരാന്‍കുട്ടി, കടത്തനാട്ട് നാരായണന്‍, ഡോ. കെ.എം. ഭരതന്‍, വി.കെ. പ്രഭാകരന്‍, ശിവദാസ് പുറമേരി, ടി. രാജന്‍, എം.എം. സോമശേഖരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി-സാമൂഹ്യസാംസ്‌കാരിക നേതാക്കളായ പി. സതീദേവി, പി.കെ. ദിവാകരന്‍, ഇ.എം. ദയാനന്ദന്‍, കൂടാളി അശോകന്‍, ഐ. മൂസ, അച്യുതന്‍ പുതിയെടുത്ത്, പുറന്തോടത്ത് സുകുമാരന്‍, പി.എം. അശോകന്‍, കെ.കെ. രമ, പി. ബാലന്‍, ടി. ബാലക്കുറുപ്പ്, കെ. ലോഹ്യ, എം.സി. വടകര, രമേശന്‍ പാലേരി, ആര്‍. ഗോപാലന്‍, സുനില്‍ മടപ്പള്ളി, പുറന്തോടത്ത് ഗംഗാധരന്‍, ഐ.എം.എ. പ്രസിഡന്റ് ഡോ. സാവിത്രി ഹരിപ്രസാദ്, പ്രദീപ് ചോമ്പാല, സോമന്‍ മുതുവന, ടി.വി. ബാലകൃഷ്ണന്‍, സി.പി. ചന്ദ്രന്‍, വള്ളില്‍ ശ്രീജിത്ത് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

നിര്യാണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. അനുശോചിച്ചു. ഒയിസ്‌ക വടകര ചാപ്റ്റര്‍ അനുശോചിച്ചു. കെ.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ വടകര ഏരിയാകമ്മിറ്റി അനുശോചിച്ചു. ജയന്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. വടകര എസ്.ജി.എംഎസ്.ബി. സ്‌കൂളില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. കെ. ശ്രീജ അധ്യക്ഷത വഹിച്ചു. ഒലീവ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് അനുശോചിച്ചു.

സംസ്‌കാരസാഹിതി അനുശോചിച്ചു. കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഇപ്റ്റ ജില്ലാകമ്മിറ്റി അനുശോചിച്ചു. വി.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു.