തിരുവമ്പാടി: പീപ്പിള്‍സ് ഫൗണ്ടേഷന്റെ ജനകീയ ഭവനപദ്ധതിയില്‍ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലില്‍ പത്തുവീടുകള്‍ നിര്‍മിച്ചുനല്‍കി. മന്ത്രി എ.കെ. ശശീന്ദ്രന്‍ താക്കോല്‍ കൈമാറി. സംസ്ഥാനത്താകെ 1500 വീടുകള്‍ പദ്ധതിയില്‍ നിര്‍മിക്കും. ഇതിന്റെ ആദ്യഘട്ടമാണ് കക്കാടംപൊയിലില്‍ പൂര്‍ത്തിയായത്. പുതിയറ ഹസന്‍ ഹാജിയാണ് പത്തുവീടുകള്‍ക്കും സൗജന്യമായി സ്ഥലം നല്‍കിയത്.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി., പി.വി.അന്‍വര്‍ എം.എല്‍.എ., സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി, അബ്ദുല്‍ ഹമീദ് വാണിയമ്പലം, എ.കെ.നിഷാദ്, മുഹമ്മദ് ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വി.എ. നസീര്‍, വി.പി. ബഷീര്‍, ഒ.പി. അബ്ദുസലാം മൗലവി, ഫാ. ബാബു കൊമരന്‍കുടിയില്‍, അബ്ദുല്‍ അസീസ്, പി.സി.ബഷീര്‍, പി.മുജീബ് റഹ്മാന്‍, ഹബീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.