തീക്കുനി: അറവുമാലിന്യം പരന്നൊഴുകുന്നത് തീക്കുനിക്ക് ദുരിതമാകുന്നു. ടൗണില്‍ വടകര റോഡിലെ അറവുകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യം പരന്നൊഴുകുന്നതായാണ് പരാതി. അറവുകടയില്‍ നിന്നുള്ള ചോരയും മറ്റും ഒരു കുഴിയിലേക്കാണ് പോകുന്നതെങ്കിലും മഴപെയ്ത് വെള്ളമുയര്‍ന്നതോടെ പരന്നൊഴുകുകയാണ്. തോട്ടിലും വയലിലും ഒഴുകുന്നത് പരിസരം ദുര്‍ഗന്ധമയമായെന്നാണ് പരാതി. 

ഇത് തടയാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പല തവണ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അറിഞ്ഞതായി നടിക്കുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ക്കെതിരേ നാടൊന്നായി രംഗത്തിറങ്ങുന്നതിനിടയിലാണ് രോഗം വിളിച്ചു വരുത്തുന്ന തരത്തിലുള്ള പ്രവൃത്തി. മാലിന്യം കലര്‍ന്ന ഈ വെള്ളം തോട്ടിലൂടെ കിണറുകളിലെത്തുന്നതായും പരാതിയുണ്ട്.