താമരശ്ശേരി: ഭൂരേഖ കംപ്യൂട്ടര്‍വത്കരണ വിവരശേഖരണത്തിന് താമരശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് നടക്കുന്ന സ്ഥലം അതത് വില്ലേജ് ഓഫീസുകളില്‍നിന്നറിയാം. നിശ്ചിത തീയതികളില്‍ സ്ഥലമുടമകള്‍ പട്ടയം/ആധാരം, നികുതി രതീശി, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ആധാരം ബാങ്കില്‍ പണയപ്പെടുത്തിയവര്‍ ബാങ്കില്‍നിന്നുള്ള കത്ത് ഹാജരാക്കണം. വിവരം നല്‍കുന്നതിനുള്ള ഫോറം ലഭിക്കാത്തവര്‍ക്ക് വില്ലേജോഫീസുകളില്‍നിന്ന് സൗജന്യമായി വാങ്ങാം. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ക്യാമ്പ്.വില്ലേജും ക്യാമ്പ് നടക്കുന്ന തീയതികളും:


പുതുപ്പാടി-നവംബര്‍ 15, 18, 21, 24. ഈങ്ങാപ്പുഴ-16, 17, 20, 25, 27, 29. കോടഞ്ചേരി-18, 23, 25. കൂടത്തായി-14, 18, 22, 25. പുത്തൂര്‍-18, 23, 25, 29. കെടവൂര്‍-18, 25, 29. വാവാട്-17, 24, 28. കിഴക്കോത്ത്-16, 20, 22, 27. നരിക്കുനി-14, 20, 24, 27, 29. തിരുവമ്പാടി-16, 23, 29. കൂടരഞ്ഞി-21, 25. ഉണ്ണികുളം-16, 20, 22, 27. ശിവപുരം-15, 17, 22, 29. കിനാലൂര്‍-16, 20, 23, 28. കാന്തലാട്-15, 22. കട്ടിപ്പാറ-14, 17, 23, 30. രാരോത്ത്-16, 22, 24, 27. കൊടുവള്ളി-15, 17, 24, 30.