പുറമേരി: പുറമേരി പഞ്ചായത്ത് വനിതാ സഹകരണസംഘം കോവിലകം വേട്ടക്കൊരുമകന്‍ ക്ഷേത്രപരിസരത്ത് ഔഷധപ്പൂങ്കാവനം ഒരുക്കുന്നു. 'ഹരിതം സഹകരണം' പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തംഗം കെ. സജീവന്‍ ക്ഷേത്രം ട്രഷറര്‍ പ്രഭാകരന് ചന്ദനമരത്തിന്റെ തൈ നല്‍കി ഉദ്ഘാടനംചെയ്തു. സെക്രട്ടറി ബിന്ദു സി. അധ്യക്ഷത വഹിച്ചു. എം.വി. ജയന്‍, കോടികണ്ടി പ്രദീഷ്, കെ. നിഷിജ, മുതുവാട്ട് കുഞ്ഞിരാമന്‍, ഷീബ എന്‍.കെ., ഹരീഷ്, ടി. സുരേന്ദ്രന്‍, ദിവ്യ കെ., യമുന എം. തുടങ്ങിയവര്‍ സംസാരിച്ചു.