ഒഞ്ചിയം: കൊതുകിന്റെ ഉറവിട നശീകരണം തടയാന്‍ ആരോഗ്യവകുപ്പും മറ്റ് എല്ലാ കൂട്ടായ്മകളും കിണഞ്ഞ് പരിശ്രമിച്ചിട്ടും പൂര്‍ണത വരുത്താന്കഴിയുന്നില്ല. ഡെങ്കിപ്പനി പോലുള്ള കൊതുകുപരത്തുന്ന രോഗങ്ങളില്ലാതാക്കാന്‍ മുഴുവനാളുകളുടെയും സഹകരണം ആവശ്യമാണെന്ന് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ആളൊഴിഞ്ഞ കെട്ടിടങ്ങളും അവയുടെ മുകളില്‍ കെട്ടികിടക്കുന്ന വെള്ളവും ആരും ശ്രദ്ധിക്കാതെ പോവുന്നു. കെട്ടിടങ്ങള്‍ക്കുമുകളില്‍ സംഭരിച്ച പാത്രങ്ങളിലും പാഴ്വസ്തുക്കളിലും കൊതുക് യഥേഷ്ടം വളരുന്നതിനിടയാക്കുന്നുണ്ട്. വലിച്ചുകെട്ടുന്ന പോളിത്തീന്‍ ഷീറ്റുകളുടെ മുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.