ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ (യു.എന്‍.) ലോകമെമ്പാടുമുള്ള ഓഫീസുകളില്‍ സ്ത്രീകള്‍ക്കുനേരേ ലൈംഗികപീഡനങ്ങളും അക്രമങ്ങളും ഏറിവരുന്നതായി 'ഗാര്‍ഡിയന്‍' ദിനപത്രത്തിന്റെ അന്വേഷണറിപ്പോര്‍ട്ട്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

10 രാജ്യങ്ങളിലെ യു.എന്‍. ഓഫീസുകളില്‍ ജോലിചെയ്തിരുന്നവരും ജോലിചെയ്യുന്നവരുമായവര്‍ക്കിടയിലാണ് ഗാര്‍ഡിയന്‍ പഠനം നടത്തിയത്. അഭിമുഖം നടത്തിയവരില്‍ 15 പേര്‍ തങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലൈംഗികപീഡനവും അതിക്രമങ്ങളും നേരിട്ടതായി അറിയിച്ചു. പരാതിപ്പെട്ടാല്‍ ജോലിയെ ബാധിക്കുമെന്ന് കരുതിയും കുറ്റവാളികള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുകയില്ലെന്ന് വിശ്വസിക്കുന്നതിനാലും ഇവര്‍ അതിക്രമങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതായി 'ഗാര്‍!ഡിയന്‍' പറയുന്നു.