ന്യൂയോര്‍ക്ക്: യു.എസിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളും കാനഡയും അതിശൈത്യത്താല്‍ വിറയ്ക്കുന്നു. കാനഡയില്‍ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് താണു. യു.എസിന്റെ കിഴക്കന്‍ മേഖലയില്‍ -42 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ആര്‍ട്ടിക്കില്‍നിന്നുള്ള മഞ്ഞുകാറ്റിനെത്തുടര്‍ന്നാണ് താപനില ഇത്ര താണത്.

2,250 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മഞ്ഞിനെത്തുടര്‍ന്ന് ശനിയാഴ്ച റദ്ദാക്കി. 'ബോംബ് ചുഴലി' എന്നുവിളിക്കുന്ന മഞ്ഞുകാറ്റ് വീശിക്കഴിഞ്ഞ് ചില വിമാനങ്ങള്‍ സര്‍വീസ് നടത്തി.