ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ കോണ്‍ഗ്രസ് അന്വേഷിക്കണമെന്ന് ആവശ്യം. അതിക്രമത്തിനിരയായ ജെസീക്ക ലീഡ്‌സ്, സാമന്ത ഹോള്‍വി, റേച്ചല്‍ ബ്രൂക്‌സ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യമുന്നയിച്ചത്. ട്രംപില്‍നിന്ന് നേരിട്ട അനുഭവങ്ങള്‍ ഇവര്‍ ടെലിവിഷനിലൂടെ തുറന്നുപറഞ്ഞു.

സ്ത്രീകളുടേത് വ്യാജ അവകാശവാദങ്ങളാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. കഴിഞ്ഞമാസം, '16 സ്ത്രീകളും ഡൊണാള്‍ഡ് ട്രംപും' എന്ന ഡോക്യുമെന്ററി ഇറക്കിയ 'ബ്രേവ് ന്യൂ ഫിലിംസ്' ആണ് പത്രസമ്മേളനത്തിന് വേദിയൊരുക്കിയത്.