നാദാപുരം: ജില്ലാ സാക്ഷരതാ മിഷന്‍ തൂണേരിയുടെ ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവം 11, 12 തീയതികളില്‍ നാദാപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11-ന് വൈകുന്നേരം 5 മണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 12-ന് വൈകുന്നേരം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ തൂണേരി ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍, വൈസ് പ്രസിഡന്റ് സി.വി. കുഞ്ഞികൃഷ്ണന്‍, മനോജ് അരൂര്‍, മണ്ടോടി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.