നരിക്കൂട്ടുംചാല്‍: വേദിക വായനശാല പുസ്തകനിധിയിലേക്ക് കുറ്റിയാടി ലയണ്‍സ് ക്ലബ്ബിന്റെ വക സംഭാവന. വായനശാലയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാനാണ് ക്ലബ്ബ് തുക സംഭാവനനല്‍കിയത്. ക്ലബ്ബ് പ്രസിഡന്റ് ബിജു മുണ്ടയ്ക്കലില്‍നിന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. സംഭാവന ഏറ്റുവാങ്ങി.

കെ.കെ. രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കവി പി.കെ. ഗോപി മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.കെ. നഫീസ, അറക്കല്‍ അലി, എസ്.ജെ. സജീവ് കുമാര്‍, ജെ.ഡി. ബാബു, പി.പി. ദിനേശന്‍, ടി. സുരേഷ് ബാബു, പി.കെ. സുരേഷ്, പി.പി. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.