കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസ് റൂബി സമ്മേളനത്തിന് തുടക്കമായി. നാല്‍പ്പത് ഔഷധച്ചെടികള്‍ നട്ടാണ് വാര്‍ഷിക സമ്മേളനം തുടങ്ങിയത്. മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, മര്‍ക്കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, മര്‍ക്കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് പതാക ഉയര്‍ത്തിയത്. മാധ്യമ സംവാദസദസ്സ് നടത്തി.

സമ്മേളനത്തിന്റ ഭാഗമായി ശനിയാഴ്ച രാവിലെ മര്‍ക്കസ് നോളേജ് സിറ്റിയില്‍ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സ് ആരംഭിക്കും.