കോഴിക്കോട്: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുളള റേഷന്‍കാര്‍ഡിന്റെ വിതരണം ജൂണ്‍ 30, ജൂലായ് ഒന്ന്, മൂന്ന്, നാല് തീയതികളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ പുതിയ റേഷന്‍കാര്‍ഡ് കടയുടെ പരിസരത്ത് വിതരണം ചെയ്യും.
 
റേഷന്‍കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും അംഗമോ തിരിച്ചറിയല്‍ രേഖയും പഴയ റേഷന്‍ കാര്‍ഡും സഹിതം പുതിയ കാര്‍ഡ് കൈപ്പറ്റണം. റേഷന്‍ കാര്‍ഡിന്റെ വില പൊതുവിഭാഗത്തിന് 100 രൂപ, മുന്‍ഗണന വിഭാഗം 50 രൂപ. സ്ഥലം, കട നമ്പര്‍ ബ്രാക്കറ്റില്‍ എന്നീ ക്രമത്തില്‍: ജൂണ്‍ 30-ന് കാരക്കുന്നത്ത് (165), ബാലബോധിനി (170), ചീക്കിലോട് (171), നന്മണ്ട 13 (172), കൊളത്തൂര്‍ (173), കുമാരംപൊയില്‍ (നന്മണ്ട) (174), ആലിന്‍ചുവട് (175), കുട്ടമ്പൂര്‍ (189), ജൂലായ് ഒന്ന് രാമനാട്ടുകര ജങ്ഷന്‍ (264), കൊറ്റമംഗലം (266), ചുള്ളിപറമ്പ് (267), രാമനാട്ടുകര കൃഷിഭവന്‍ (268), പരുത്തിപ്പാറ (269), കോടമ്പുഴ (295), തോട്ടുങ്ങല്‍ (359), ജൂലായ് മൂന്നിന് കോറോത്ത്‌പൊയില്‍ (358), തെക്കേടത്ത് താഴം (334), പള്ളിപോയില്‍ (297), ചേളന്നൂര്‍ 7/6 (369), ഒളോപ്പാറ (305), മോരിക്കര (325), ചെറുകുളം (63), ജൂലായ് നാലിന് മടവൂര്‍ പൈമ്പാലശ്ശേരി (178), മടവൂര്‍മുക്ക് (179), ആരാമ്പ്രം (180), പുല്ലാളൂര്‍ (182), എരവനൂര്‍ (183), മുട്ടാഞ്ചേരി (184), മൂക്കടങ്ങാട് (336).