അടിവാരം:   കേന്ദ്ര കേരള സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് അടിവാരം കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ആണ് വഞ്ചനാദിനം ആചരിച്ചത്. ഡി.സി.സി അംഗം റിയാസ് അടിവാരം ഉദ്ഘാടനം ചെയ്തു. ഹാരിസ് അമ്പായത്തൊടി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അന്‍ഷാദ് അടിവാരം മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് കോയ, ബ്ലോക് കോണ്‍ഗ്രസ് അംഗം റഷീദ് പുളിക്കല്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഗഫൂര്‍ ഒതയോത്ത്, യൂത്ത് ലീഗ് സെക്രട്ടറി ഷെമീര്‍ അടിവാരം, ഐ.എന്‍.ടി.യു.സി മണ്ഡലം സെക്രട്ടറി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.