കോഴിക്കോട്: വടകര സാഹിത്യവേദിയുടെ മൂടാടി ദാമോദരന്‍ സ്മാരക അവാര്‍ഡിന് ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കൊയക്കട്ട എന്ന കവിതാസമാഹാരം തിഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മാര്‍ച്ച് 17-ന് വൈകുന്നേരം നാലിന് വടകര കേളുഏട്ടന്‍ സ്മാരകഹാളില്‍ നടക്കുന്ന ചടങ്ങില്‍ നോവലിസ്റ്റ് പി.വത്സല അവാര്‍ഡ് സമ്മാനിക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് ഡോ.എ.കെ.രാജന്‍, സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, അവാര്‍ഡ് കോ- ഓര്‍ഡിനേറ്റര്‍ വീരാന്‍കുട്ടി എന്നിവര്‍ അറിയിച്ചു.