കോഴിക്കോട്: ചെരിപ്പ് ഇനങ്ങള്‍ക്ക് ചരക്ക്-സേവന നികുതി അഞ്ച് ശതമാനമാക്കി ഏകീകരിക്കണമെന്ന് ഫുട്ട്വേര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ 15-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇളയേടത്ത് ഫൈസല്‍ അധ്യക്ഷത വഹിച്ചു. എ.കെ. മന്‍സൂര്‍, കബീര്‍, വേണു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സാദിഖ് പള്ളിക്കണ്ടി (പ്രസി.), സെനോണ്‍ ചക്യാട്ട് (ജന.സെക്ര.)