കോഴിക്കോട്: ജില്ലയില്‍ ആരോഗ്യവകുപ്പിലുള്ള പി.എസ്.സി. നിയമനങ്ങള്‍ അട്ടിമറിക്കുന്നെന്ന് എല്‍.!!!ഡി.സി. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

ജില്ലയിലെ ആരോഗ്യവകുപ്പിന്റെ ഹെഡ് ഓഫീസില്‍മാത്രം 10 എല്‍.ഡി.സി. ഒഴിവുകളുണ്ട്. എന്നാല്‍, ഈ നിയമനങ്ങള്‍ എല്ലാം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ഈ ഒഴിവുകളിലെല്ലാം ആശ്രിത നിയമനമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമാണ്. അഞ്ചുശതമാനം പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ നിയമനം ലഭിക്കുകയുള്ളൂ. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യാത്ത അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.