കോഴിക്കോട്: ശിവഗിരി തീര്‍ഥാടനം വിജയിപ്പിക്കാന്‍ ശ്രീനാരായാണ മതാതീത ആത്മീയകേന്ദ്രം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ജൂലായ് മാസത്തില്‍ സംസ്ഥാനസമ്മേളനം നടത്തും. യോഗം ജനറല്‍സെക്രട്ടറി വാവറമ്പലം സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാസംഘം സംസ്ഥാനപ്രസിഡന്റ് ഷൈജ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജയശങ്കര്‍ കുന്നംകുളം, എ.എം. ഭക്തവത്സലന്‍, വടകര ഷാജി, ശ്രീജു കൊയിലാണ്ടി, എം. ചന്ദ്രന്‍ ചന്ദ്രകാന്തം, ശശിധരന്‍, വിജീഷ് മേക്കുന്ന്, പി. സിന്ധു എന്നിവര്‍ സംസാരിച്ചു.