കോഴിക്കോട്: കാഞ്ഞിക്കല്‍ ദേവീക്ഷേത്ര സേവാസമിതിയുടെ കൈതയ്ക്കല്‍ മഹാമുനി പുരസ്‌കാരത്തിന് മോഹന്‍ദാസ് മൊകേരി അര്‍ഹനായി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മകളേ മാപ്പ്' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കാഞ്ഞിക്കല്‍ ദേവീക്ഷേത്രത്തില്‍ ഡിസംബര്‍ 10-ന് നടക്കുന്ന ചടങ്ങില്‍ വള്ളികുന്നം ശങ്കരപിള്ള പുരസ്‌കാരം സമ്മാനിക്കും.