കോഴിക്കോട് : സംസ്ഥാന യുവജനക്ഷേമബോര്‍ഡ് 10-നും 17-നും മദ്ധ്യേപ്രായമുള്ള കൗമാരക്കാര്‍ക്ക് നീന്തല്‍ പരീശീലനം നല്‍കുന്നു. പഞ്ചായത്തിലെ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം. അപേക്ഷ പഞ്ചായത്ത് മുഖേന അതത് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് 30-നകം നല്‍കണം. വെബ്‌സൈറ്റ്: www.skywb.kerala.gov.in.

കുടുംബശ്രീ; വിദ്യാഭ്യാസാനുകൂല്യം

കോഴിക്കോട്:
കുടുംബശ്രീ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ശുചീകരണതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് മുനിസിപ്പല്‍, ബ്ലോക്ക്, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. ജാതി, വരുമാനം എന്നിവ ബാധകമല്ല. ജോലി സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സെക്രട്ടറിയില്‍ നിന്നുള്ള സാക്ഷ്യപത്രത്തിനൊപ്പം 20-നകം ബ്ലോക്ക് / മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 110 രൂപ സ്‌റ്റൈപ്പന്റും അഡ്‌ഹോക്ക് ഗ്രാന്റിനത്തില്‍ വര്‍ഷത്തില്‍ 750 രൂപയും ലഭിക്കും. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 700 രൂപ സ്‌റ്റൈപ്പന്റും അഡ്‌ഹോക്ക് ഗ്രാന്റ് 1000 രൂപയും ലഭിക്കും.