കോഴിക്കോട്: ജില്ലാപഞ്ചായത്ത് 2018 ജനുവരിയില്‍ നടത്തുന്ന നാടകോത്സവത്തിലേക്ക് കലാസമിതികളില്‍നിന്ന് നാടകരചന ക്ഷണിച്ചു. അടുത്തമാസം 10-നുമുമ്പായി രചനകളുടെ മൂന്ന് കോപ്പികള്‍ ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ നല്‍കണം.

തിരഞ്ഞെടുത്ത നാടകങ്ങള്‍ നാടകോത്സവത്തില്‍ അവതരിപ്പിക്കും. രചന, അവതരണം, സംവിധാനം, നടന്‍, നടി എന്നീ മേഖലകളിലുള്ളവര്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഫോണ്‍: 2370 550, 9387330550.