കോഴിക്കോട്: കാലിക്കറ്റ് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പോസ്റ്റ് ഓഫീസിന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രൊഡക്ടുകളുടെ ഡയറക്ട് ഏജന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ 11-ന് രാവിലെ 11 മണിക്കാണ് അഭിമുഖം. 18-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2384770.