കോഴിക്കോട്: വിനോദസഞ്ചാരവകുപ്പും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. രണ്ടിന് വൈകീട്ട് 4.30-ന് എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്യും.
നാലുവേദികളില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് പരിപാടികള്‍. ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്തസാഹിത്യകാരന്മാര്‍ മേളയില്‍ പങ്കെടുക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്രമേളയും കലാപരിപാടികളും പാചകോത്സവവും കാര്‍ട്ടൂണ്‍പ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കും.
കെ.എല്‍.എഫ്. ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുള്‍ഹക്കീം, എം. രാധാകൃഷ്ണന്‍, രവി ഡീ.സി, കെ.വി. ശശി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.