കോഴിക്കോട്: വക്കം മൗലവി പുരസ്‌കാരത്തിന് ചരിത്രപണ്ഡിതന്‍ ഡോ. കെ.എന്‍. പണിക്കരും ഇസ്ലാമിക പണ്ഡിതന്‍ എ. അബ്ദുസ്സലാം സുല്ലമിയും അര്‍ഹരായി. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
നവംബര്‍ അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് കോഴിക്കോട്ടെ വക്കം മൗലവി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയര്‍മാന്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അറിയിച്ചു. മതേതര ചരിത്രരചനാരംഗത്ത് നല്‍കിയ മൗലിക സംഭാവനകള്‍ പരിഗണിച്ചാണ് കെ.എന്‍. പണിക്കര്‍ക്ക് പുരസ്‌കാരം.
ഹദീസ് പഠന നിരൂപണശാസ്ത്രരംഗത്ത് കേരളത്തില്‍ പ്രശസ്തനായ എ. അബ്ദുസ്സലാം സുല്ലമി ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഈ രംഗത്തുള്ള സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.