കോഴിക്കോട്: കാഞ്ചി സര്‍വകലാശാലയുടെ വേദരത്‌ന പട്ടത്തിന് നാരായണമംഗലത്ത് അഗ്നിശര്‍മന്‍ നമ്പൂതിരി അര്‍ഹനായി. വേദത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് പട്ടം നല്‍കിയത്. പരമ്പരാഗത വേദ പണ്ഡിത ഗണത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയായ അദ്ദേഹം തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.