കൊയിലാണ്ടി: ചേമഞ്ചേരിയില്‍ കോടികള്‍ ചെലവഴിച്ചുനിര്‍മിച്ച സുനാമി പുനരധിവാസ ഭവനങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ കാടുപിടിച്ചു നശിക്കുന്നു. സര്‍ക്കാരിന്റെ അലംഭാവവും ഉദ്യോഗസ്ഥരുടെ ഉദാസീനതയുമാണ് ഈ കെട്ടിടങ്ങള്‍ നശിക്കുന്നതിന് ഇടയാക്കിയത്.
സുനാമി ദുരന്തസാധ്യത കണക്കിലെടുത്ത് തീരപ്രദേശത്ത് താമസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ, സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാന്‍വേണ്ടിയാണ് ചേമഞ്ചേരിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഏകീകൃത സ്വഭാവത്തിലുള്ള 25 കൊച്ചുഭവനങ്ങള്‍ സര്‍ക്കാര്‍ നിര്‍മിച്ചത്. ഓരോ വീടിനും മൂന്ന് ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.
വീടുകളുടെ എല്ലാ പണികളും പൂര്‍ത്തിയാക്കിയെങ്കിലും അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥതലത്തില്‍ ഇഴഞ്ഞുനീങ്ങിയതോടെ, ഈ വീടുകള്‍ സമൂഹദ്രോഹികള്‍ ൈകയേറാന്‍ തുടങ്ങി. മദ്യപാനവും വ്യാജവാറ്റ് നിര്‍മാണവും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടെ അരങ്ങേറാന്‍ തുടങ്ങി. വാതിലും ജനല്‍ച്ചില്ലുകളും ജല സംഭരണികളുമെല്ലാം അടിച്ചുതകര്‍ത്തു. കക്കൂസുകളുടെ വാതില്‍ ഇളക്കിമാറ്റി ക്ലോസറ്റുകള്‍വരെ നശിപ്പിച്ചു. വയറിങ് തകരാറിലാക്കി ഇളക്കിയെടുക്കാവുന്നതെല്ലാം കൊണ്ടുപോയി. ഒന്നു പരാതിപ്പെടാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. കാടുപിടിച്ചുകിടക്കുന്ന ഇവിടെ ക്ഷുദ്രജീവികളും താവളമാക്കി.
വല്ലപ്പോഴും ഇതുവഴി കടന്നുപോകുന്ന പോലീസ് വഴിപാടായി മിന്നല്‍പ്പരിശോധന നടത്തും. അര്‍ഹരായവരെ കണ്ടെത്തി സുനാമിഭവനങ്ങള്‍ കൈമാറണമെന്ന് റവന്യൂവകുപ്പില്‍നിന്ന് ഇടയ്ക്കിടെ നിര്‍ദേശം വരുമെങ്കിലും ആരും അത് ഗൗരവമായി എടുത്തില്ല. 25 വീടുകള്‍ കൈമാറാന്‍ ഒരിക്കല്‍ 73 പേരുടെ പട്ടിക റവന്യൂവകുപ്പ് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പല അനര്‍ഹരും കടന്നുകൂടിയെന്ന ആരോപണത്തെ തുടര്‍ന്ന്, ഈ പട്ടിക പുനഃപരിശോധിച്ച് ഏറ്റവും അര്‍ഹരായ 25 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു.
ചേമഞ്ചേരിയിലെ തീരദേശഗ്രാമങ്ങളായ കണ്ണങ്കടവ്, മുനമ്പത്ത്, ഏരൂര്‍ എന്നിവിടങ്ങളിലെ അപേക്ഷകരെയാണ് കൂടുതലായും പരിഗണിച്ചത്. എന്നാല്‍ പട്ടികയ്ക്ക് അന്തിമരൂപമായിട്ടില്ല. അടുത്താഴ്ച പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് പട്ടിക ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഈ പട്ടിക കളക്ടര്‍ അംഗീകരിച്ചാല്‍, വീടുകള്‍ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വീടുകള്‍ കൈമാറിയാലും, അവ വാസയോഗ്യമാക്കാന്‍ ഇനി നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. ചുറ്റും കാട് നിറഞ്ഞുകിടപ്പാണ്. അത് വെട്ടിത്തെളിക്കണം. തകര്‍ത്ത വാതിലുകള്‍, ജനല്‍ച്ചില്ലുകള്‍, ജലസംഭരണികള്‍, കക്കൂസ് ക്ലോസറ്റുകള്‍, വയറിങ് എന്നിവയും പൂര്‍വസ്ഥിതിയിലാക്കണം. നിര്‍മാണത്തിലെ അപാകം കാരണം പല വീടുകളും ചോരുന്നുണ്ട്. ഇത് തടയാന്‍ കെട്ടിടത്തിനുമുകളില്‍ ഷീറ്റ് വിരിക്കേണ്ടിവരും.