കൊടുവള്ളി: വര്‍ഗീയതയെ മാനവികതകൊണ്ട് ചെറുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. കൊടുവള്ളി ഇസ്ലാമിയ സെക്കന്‍ഡറി മദ്രസയുടെ 60-ാം വാര്‍ഷികാഘോഷസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് എതിര്‍ക്കുന്നത് ഖുര്‍ആന്‍ വാക്യങ്ങള്‍ക്ക് എതിരാണെന്നും എം.എ. അബ്ദുല്‍ അസീസ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കോരൂര്‍ മുഹമ്മദ്, ആര്‍.സി. മൊയ്തീന്‍, ആര്‍.കെ. അബ്ദുല്‍ മജീദ്, യു.കെ. അബ്ദുല്‍ ഖാദര്‍, എന്‍.പി. അഹമ്മദ് കുഞ്ഞി, കെ. അബ്ദുല്‍ ലത്തീഫ്, അരിയില്‍ ജാഫര്‍, ആര്‍.സി. സാബിറ, യു.െക. ഇര്‍ഷാദ്, സി.കെ. ഷബീര്‍, എ.കെ. അബ്ദുല്‍ മജീദ്, വി.വി.എ. ശുക്കൂര്‍, എം.പി. അബ്ദുറഹിമാന, കെ.പി.സി. സാലിഹ് എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വ വിദ്യാര്‍ഥി കുടുംബസംഗമവും പൂര്‍വ അധ്യാപക അനുമോദനവും ഒ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. വി.പി. ബഷീര്‍ പ്രൊജക്ട് അവതരണവും ഇ.കെ. ഷമീര്‍ ബാബു സുവനീര്‍ സമര്‍പ്പണവും നടത്തി.