കക്കോടി: വില്ലേജ് ഓഫീസുകളില്‍ ഭൂനികുതി അടയ്ക്കാന്‍ നികുതിരശീത് ബുക്കില്ലാത്തതിനാല്‍ നികുതി അടയ്ക്കല്‍ മുടങ്ങുന്നു.

കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, കുരുവട്ടൂര്‍, തലക്കുളത്തൂര്‍ വില്ലേജുകളില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നു. ബുക്കിനായി താലൂക്ക് ഓഫീസില്‍ വില്ലേജ് ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം കാത്തിരുന്നാലും ബുക്ക് ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണ്.

വേണ്ടത്ര നികുതിരസീത് ബുക്ക് പ്രിന്റ് ചെയ്ത് താലൂക്കില്‍ ലഭിക്കാത്തതാണ് കാരണമെന്ന് പറയുന്നത്. ഇത് എത്തിയാല്‍ ഉടന്‍തന്നെ തീര്‍ന്നുപോവുകയുമാണ്. പിന്നീട് കാത്തിരിക്കേണ്ടിവരികയുമാണ് ഭൂഉടമകള്‍ക്ക്.

വില്ലേജ് ഓഫീസര്‍മാര്‍ ബുക്കിനായി അപേക്ഷിക്കുമ്പോള്‍ നികുതി ഭൂ ഉടമകള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇതാവട്ടെ പല ഭൂഉടമകളെയും വലയ്ക്കുകയാണ്. രണ്ട് രൂപ നികുതിക്ക് 50 രൂപ മുടക്കി ഓണ്‍ലൈനില്‍ അടയ്ക്കാന്‍ ആരും തയ്യാറാവുന്നില്ല. പേരാമ്പ്ര ഭൂനികുതി പ്രശ്‌നത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസുകളില്‍ നികുതി അടവ് കൂടിയിരിക്കുകയുമാണ്

.