കക്കോടി: കുടുംബനാഥന്റെ മരണശേഷം റദ്ദാക്കാന്‍ നല്‍കിയ റേഷന്‍ കാര്‍ഡ് റേഷന്‍ കടക്കാരനും മറ്റൊരാളും ചേര്‍ന്ന് ദുരുപയോഗം ചെയ്തതായി കാണിച്ച് കാര്‍ഡ് ഉടമയുടെ ബന്ധു പരാതിനല്‍കി.

കക്കോടി കിഴക്കുംമുറി മന്ദത്ത് വീട്ടില്‍ ഗീത ദേവദാസനാണ് കളക്ടര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, സിവില്‍ സപ്ലൈസ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കിയത്. എ.എ.വൈ. ഇനത്തില്‍പ്പെട്ട കാര്‍ഡ് റദ്ദാക്കാന്‍ കക്കോടി ചാലില്‍ താഴത്തെ റേഷന്‍കട ലൈസന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു. ലൈസന്‍സിയും കാര്‍ഡ് ഉടമയെന്നു കാണിച്ച മറ്റൊരാളും ഒരു വര്‍ഷത്തിലേറെക്കാലം ഈ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍സാധനങ്ങള്‍ കൈപ്പറ്റിയെന്ന് പരാതിയില്‍ പറയുന്നു.