കൊല്ലം: പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വീ ഹെല്‍പ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍

* കുട്ടികള്‍ക്ക് പരീക്ഷാസമ്മര്‍ദം വേണ്ടരീതിയില്‍ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തോല്‍ക്കാന്‍ സാധ്യത കൂടുതലാണ്. അവരെ ആശ്വസിപ്പിക്കുക. നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച് പറഞ്ഞ് കുറ്റപ്പെടുത്താതിരിക്കുക.

* പഠിക്കാനുള്ള സാഹചര്യം വീട്ടില്‍ ഒരുക്കുക. കുട്ടികളോട് പഠിക്കാന്‍ ആവശ്യപ്പെട്ട് ടി.വി. ഉയര്‍ന്ന ശബ്ദത്തോടെ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.

* രാത്രി വൈകി ഇരുന്നുപഠിക്കുന്ന കുട്ടികളെ ഇടയ്ക്ക് അടുത്തുചെന്ന് പ്രോത്സാഹിപ്പിക്കുകയും മാനസികമായി ശക്തിപകരുകയും ചെയ്യുക.

* ഇനിയുള്ള സമയം വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും പഠിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം നല്‍കുക.

* പരീക്ഷാസമയത്തുമാത്രം കുട്ടികളുടെ പഠിത്തത്തില്‍ ഇടപെട്ട് കൂടുതല്‍ സമ്മര്‍ദത്തില്‍ ആക്കാതിരിക്കുക. അവരുടെ അവസ്ഥ അറിഞ്ഞുപെരുമാറുക.